Times Kerala

സി​ബി​ഐ​ക്ക് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ങ്കി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി

 
സി​ബി​ഐ​ക്ക് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ങ്കി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ​ക്ക് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ങ്കി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രോ സം​വി​ധാ​ന​ങ്ങ​ളോ ഉ​ൾ​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​രു​ടെ അ​നു​മ​തി വാ​ങ്ങ​ണം. എ​ന്നാ​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​നും അ​ന്വേ​ഷ​ണ​ത്തി​നും സി​ബി​ഐ​ക്ക് അ​നു​വാ​ദം ആ​വ​ശ്യ​മില്ലെന്നും കോടതി വ്യക്തമാക്കി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഒ​രു കേ​സി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ നിർണായക ഉ​ത്ത​ര​വ്. അ​ടു​ത്തി​ടെ അ​നു​മ​തി​യി​ല്ലാ​തെ​യു​ള്ള സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് കേ​ര​ള​വും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ൽ അ​ന്വേ​ഷി​ക്കു​ന്ന കേ​സു​ക​ൾ​ക്ക് വി​ല​ക്ക് ബാ​ധ​ക​മ​ല്ല.

Related Topics

Share this story