Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

‘കൊറോണയ്ക്ക് പിന്നാലെ ചപാരെ’ പുതിയ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരികരിച്ചു; പനിയും. വയറുവേദനയും. ഛര്‍ദ്ദിയും ലക്ഷണങ്ങൾ

ബോളിവിയ: ലോകത്തെ മുഴുന്‍ ഭീതിയുടെ മുൾമുനയിൽ നിർത്തി മരണതാണ്ഡവം തുടരുന്ന കൊറോണ അഥവാ കോവിഡ് 19 എന്ന മാരക വൈറസ്സിനു പിന്നാലെ പുതിയ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരികരിച്ചു.ബോളിവിയയിലാണ് അപകടകാരിയായ പുതിയ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസിസ് കണ്ടട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് പുതിയ വൈറസിനെ കണ്ടെത്തിയിരിക്കുന്നത്.എബോളയെക്കാള്‍ മാരകമാണ് ഈ വൈറസ് എന്നാണു റിപ്പോർട്ട്. നേരത്തെ 2019 ല്‍ രണ്ട് പേരില്‍ ഈ വെറസ് കണ്ടെത്തിയിരുന്നു. ഇവരില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരിലേക്കും രോഗം പകര്‍ന്നിരുന്നു. മൂന്ന് പേരുടെ മരണവും സ്ഥികരിച്ചിരുന്നു. കൊവിഡ് 19 ന് സമാനമായ രോഗ ലക്ഷണങ്ങള്‍ തന്നെയാണ് ഈ വൈറസിനും. പനി, വയറു വേദന, ത്വക്ക് രോഗം, ഛര്‍ദ്ദി, എന്നിവയാണ് ലക്ഷണങ്ങള്‍.ചപാരെ വൈറസിന് കൃത്യമായ ചികിത്സയില്ലാത്തിനാല്‍ വൈറസ് ബാധിച്ച ആളെ ഐസൊലേറ്റ് ചെയ്യുകയും കൃത്യമായ പരിചരണം നല്‍കുകയും ചെയ്യുക. ബോളിവിയക്ക് പുറമെ മറ്റു രാജ്യങ്ങളില്‍ ചപാരെ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

You might also like

Comments are closed.