Times Kerala

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് പരിശോധന; കസ്‌റ്റഡിയിലെടുത്തേക്കുമെന്നു സൂചന 

 
പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് പരിശോധന; കസ്‌റ്റഡിയിലെടുത്തേക്കുമെന്നു സൂചന 

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത്‌ മന്ത്രിയും മുസ്‌ലീം ലീഗ്‌ നേതാവുമായ പി കെ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് പരിശോധന. കസ്‌റ്റഡിയിലെടുക്കാനായാണ് വിജിലൻസ്‌ സംഘം വീട്ടിലെത്തിയതെന്നാണ് സൂചന. ആലുവയിലെ വീട്ടിലാണ്‌ സംഘം എത്തിയത്‌.കേസിൽ അഞ്ചാംപ്രതിയാണ്‌ ഇബ്രാഹിംകുഞ്ഞ്‌.

എന്നാൽ ഇബ്രാഹിം കുഞ്ഞ്‌ വീട്ടിലില്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നുമാണ്‌ ഭാര്യ നൽകിയ മറുപടി.ഇത്‌ വിജിലൻസ്‌ വിശ്വസിച്ചിട്ടില്ല. അവർ വീട്ടിൽതന്നെ തങ്ങുകയാണ്‌. കസ്‌റ്റഡിയിലെടുത്ത്‌ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും .

Related Topics

Share this story