Times Kerala

തൃശൂർ കേരളവര്‍മ കോളജ് പ്രിന്‍സിപ്പല്‍ രാജി വച്ചു

 
തൃശൂർ കേരളവര്‍മ കോളജ് പ്രിന്‍സിപ്പല്‍ രാജി വച്ചു

 

 

തൃശൂര്‍ :കേരളവര്‍മ കോളജ് പ്രിന്‍സിപ്പല്‍ രാജി വച്ചു. ഡോ. എ പി ജയദേവനാണ് രാജി വച്ചത്. വൈസ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ പ്രതിഷേധിച്ചാണ് രാജി. കൊച്ചി ദേവസ്വം ബോര്‍ഡിന് പ്രിന്‍സിപ്പല്‍ രാജിക്കത്ത് നല്‍കി.കോളജില്‍ ആദ്യമായാണ് വൈസ് പ്രിന്‍സിപ്പല്‍ നിയമനം.

 

സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര്‍ ബിന്ദുവിനെ കോളജിന്റെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചിരുന്നു. കോളജിലെ അധികാരം വൈസ് പ്രിന്‍സിപ്പിലിനും വീതിച്ച് നല്‍കിയിരുന്നു.

Related Topics

Share this story