Times Kerala

അമ്മക്ക് പരപുരുഷ ബന്ധം; കലിപൂണ്ട മകൻ അമ്മയെ ബലാത്‌സംഗം ചെയ്തു കൊലപ്പെടുത്തി

 
അമ്മക്ക് പരപുരുഷ ബന്ധം; കലിപൂണ്ട മകൻ അമ്മയെ ബലാത്‌സംഗം ചെയ്തു കൊലപ്പെടുത്തി

ഹാവേരി: അമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 21കാരൻ അറസ്റ്റിൽ. കർണാടകയിലെ ഹാവേരി ജില്ലയിലെ ഷിഗ്ഗാവി പൊലീസാണ് വാനഹള്ളി പ്രദേശവാസിയായ ശിവപ്പയെന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. അമ്മയ്ക്ക് പരപുരുഷൻമാരുമായുള്ള ബന്ധം മകന് ഇഷ്ടമായിരുന്നില്ലെന്നും ഇതിനെ തുടർന്നുണ്ടായ വാക്കുതർക്കം ബലാത്സംഗത്തിലേക്കും കൊലപാതകത്തിലേക്കും നയിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ.

മകനോടൊപ്പം വാനഹള്ളിയിൽ താമസിച്ചിരുന്ന നാൽപതു വയസുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടതു. ഇവരുടെ ഭർത്താവ് 15 വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. അതിനു ശേഷം പ്രദേശത്തു തന്നെയുള്ള മറ്റൊരു പുരുഷനുമായി ഇവർ പ്രണയത്തിൽ ആയിരുന്നെന്നെന്നാണ് റിപ്പോർട്ട്.അതേസമയം, അമ്മയ്ക്ക് നിരവധി പുരുഷൻമാരുമായി ബന്ധമുണ്ടെന്ന് യുവാവിനോട് പ്രദേശവാസികൾ പറഞ്ഞു. ഇതിൽ കുപിതനായ യുവാവ് അമ്മയുമായി നിരന്തരം വഴക്കിട്ടിരുന്നതായും റിപ്പോർട്ടുണ്ട്. സംഭവത്തിന് ഒരാഴ്ച മുമ്പ് അമ്മയുമായി വഴക്കിട്ട യുവാവ് കാമുകനുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, അതിന് തയ്യാറല്ലെന്ന് വ്യക്തമാക്കിയ അമ്മ കാമുകനൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മകനോട് പറയുകയായിരുന്നു.

തുടർന്ന് നവംബർ 12ന് വൈകുന്നേരം മദ്യവുമായി എത്തിയ മകൻ അമ്മയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. തുടർന്ന് അമ്മയെ ഇയാൾ പാടത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. അവിടെവച്ച് വീണ്ടും തർക്കം ഉണ്ടാകുകയും തർക്കത്തിന് ഒടുവിൽ അമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുക ആയിരുന്നെന്നുമാണ് റിപ്പോർട്ട്. പിറ്റേന്ന് സ്ത്രീയുടെ സഹോദരി പാടത്തേക്ക് പോകാൻ എത്തിയപ്പോൾ അമ്മ നേരത്തെ വയലിലേക്ക് പോയതായി യുവാവ് പറയുകയായിരുന്നു. എന്നാൽ, അന്ന് വൈകുന്നേരവും സ്ത്രീ മടങ്ങി എത്താത്തതിനെ തുടർന്ന് സഹോദരിയും മകളും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരി പൊലീസിൽ പരാതി നൽകി. തൊട്ടടുത്ത ദിവസം തന്നെ മകനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

Related Topics

Share this story