Times Kerala

വനിതാ ഐ ലീഗ് ഫൈനൽ മത്സരത്തിൽ സേതു എഫ് സി മണിപ്പൂർ പോലീസിനെ തോൽപ്പിച്ച് ചാമ്പ്യന്‍മാർ ആയി!

 
വനിതാ ഐ ലീഗ് ഫൈനൽ മത്സരത്തിൽ സേതു എഫ് സി മണിപ്പൂർ പോലീസിനെ തോൽപ്പിച്ച് ചാമ്പ്യന്‍മാർ ആയി!

വനിതാ ഐ ലീഗില്‍ ചാമ്പ്യന്‍മാരായി സേതു എഫ് സി. മണിപ്പൂര്‍ പോലീസിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സേതു എഫ് സി കിരീടം സ്വന്തമാക്കിയത്. ലുധിയാനയിലെ ഗുരു നാനാക്ക് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ സബിത്ര ബണ്ഡാരി ഇരട്ട ഗോളുകള്‍ നേടി.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് രാധാ റാണി നേടിയ ഗോളിലൂടെ മണിപ്പൂര്‍ എഫ് സിയാണ് മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത്. 56ാം മിനുട്ടില്‍ സെല്‍ഫ് ഗോളിലൂടെ സേതു എഫ് സി ഒപ്പം പിടിച്ചു. 61, 70 മിനുട്ടുകളില്‍ സബിത്ര ഗോള്‍ നേടിയതോടെ സേതു എഫ് സി വിജയത്തിലേക്ക് കുതിക്കുകയും ചെയ്തു. ആദ്യമായാണ് സേതു എഫ് സി വനിതാ ഐ ലീഗില്‍ ചാമ്പ്യന്‍മാരാകുന്നത്.

Related Topics

Share this story