Times Kerala

യൂറോ ടി20 സ്ലാം ചാംപ്യന്‍ഷിപ്പിന്റെ ഐക്കണ്‍ താരമായി  ഷാഹിദ് അഫ്രീഡിയെ തിരഞ്ഞെടുത്തു

 
യൂറോ ടി20 സ്ലാം ചാംപ്യന്‍ഷിപ്പിന്റെ ഐക്കണ്‍ താരമായി  ഷാഹിദ് അഫ്രീഡിയെ തിരഞ്ഞെടുത്തു

യൂറോ ടി20 സ്ലാം ചാംപ്യന്‍ഷിപ്പിന്റെ ഐക്കണ്‍ താരമായി പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയെ തിരഞ്ഞെടുത്തു. മൂന്നാഴ്ച ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റ് ആഗസ്റ്റ് 30നാണ് തുടങ്ങുന്നത്. അയര്‍ലാന്‍ഡ്, സ്‌കോട്ട്‌ലാന്‍ഡ്, ഹോളണ്ട് എന്നീ രാജ്യങ്ങളിലായാണ് യൂറോ ടി20 സ്ലാം അരങ്ങേറുക.

ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സന്‍, ന്യൂസിലാന്‍ഡിന്റെ ബ്രെന്‍ഡന്‍ മക്കുല്ലം, അഫ്ഗാനിസ്താന്റെ റാഷിദ് ഖാന്‍, ദക്ഷിണാഫ്രിക്കയുടെ ജെപി ഡുമിനി, ഇമ്രാന്‍ താഹിര്‍, ഓസട്രേലിയയുടെ ക്രിസ് ലിന്‍, പാകിസ്താന്റെ ബാബര്‍ അസം, ന്യൂസിലാന്‍ഡിന്റെ ലൂക്ക് റോഞ്ചി എന്നിവരെ മാര്‍ക്വി താരങ്ങളായി തിരഞ്ഞെടുത്തു.

Related Topics

Share this story