Times Kerala

വൈറസിനെ പ്രതിരോധിക്കാന്‍ ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല, ഇനി കണ്ടുപിടിക്കാനും പോകുന്നില്ല..;നടൻ നന്ദമൂരി ബാലകൃഷ്ണ

 
വൈറസിനെ പ്രതിരോധിക്കാന്‍ ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല, ഇനി കണ്ടുപിടിക്കാനും പോകുന്നില്ല..;നടൻ നന്ദമൂരി ബാലകൃഷ്ണ

കൊറോണ വൈറസ് ഒരിക്കലും ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകില്ല, കോവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കണം എന്ന് നന്ദമൂരി ബാലകൃഷ്ണ.

വൈറസിനെ പ്രതിരോധിക്കാന്‍ ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല, ഇനി കണ്ടുപിടിക്കാനും പോകുന്നില്ല . കോവിഡിനെ ചെറുക്കാനായി തന്റെ ചില മുന്‍കരുതലുകളെ കുറിച്ചും ബാലകൃഷ്ണ പറഞ്ഞു. കോവിഡ് കാലത്ത് തണുത്ത വെള്ളത്തില്‍ കുളിക്കണമെന്ന് പറയുന്നത് തെറ്റായ ഉപദേശമാണ്. രണ്ടു നേരവും ചൂടുവെള്ളത്തില്‍ തന്നെ കുളിക്കണം.

ദിവസവും രണ്ടു നേരം ചൂടുവെള്ളം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്യുകയും വേണം, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, രോഗത്തെ ചെറുക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നിവയാണ് ചെയ്യേണ്ടത്.

താനൊരു ദൈവവിശ്വാസിയാണ്, എപ്പോഴും വേദമന്ത്രങ്ങള്‍ ഉരുവിടാറുണ്ട്. മന്ത്രങ്ങള്‍ ഉരുവിടുമ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ഈശ്വരന്‍ എന്തിനെയും നേരിടാനുള്ള കരുത്ത് തനിക്ക് നല്‍കുന്നുവെന്നും ബാലകൃഷ്ണ വ്യക്തമാക്കി.

Related Topics

Share this story