Times Kerala

ലോകകപ്പ് ; ഗില്‍ക്രിസ്റ്റിന്റെ പ്രവചനം ഇങ്ങനെ !!!

 
ലോകകപ്പ് ; ഗില്‍ക്രിസ്റ്റിന്റെ പ്രവചനം ഇങ്ങനെ !!!

സിഡ്‌നി: മെയ് 30ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഐസിസിയുടെ ക്രിക്കറ്റ് ലോകകപ്പില്‍ ആരാവും കപ്പുയര്‍ത്തുകയെന്നാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം ഉറ്റുനോക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ട്, നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കാണ് ഭൂരിഭാഗം പേരുടെയും വോട്ട്. ഇന്ത്യയാണ് കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റൊരു ടീം.

ഓസ്‌ട്രേലിയ തന്നെ ഇത്തവണയും ലോക ചാംപ്യന്‍മാരാവുമെന്നാണ് ഗില്‍ക്രിസ്റ്റിന്റെ പ്രവചനം. വളരെ ശക്തമായ ടീമാണ് ഓസീസിനുള്ളത്. സമീപകാലത്തെ മികച്ച പ്രകടനങ്ങള്‍ അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്.

11 ലോകകപ്പുകളില്‍ അഞ്ചിലും ഓസീസ് ജേതാക്കളായി. മറ്റൊരു ലോകകപ്പ് കൂടി ഓസീസ് നേടാതിരിക്കാന്‍ മറ്റൊരു കാരണവും താന്‍ കാണുന്നില്ലെന്നും ഗില്ലി ഒരു പ്രൊമോഷണല്‍ ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു.

Related Topics

Share this story