Times Kerala

ഒന്നാം ഏകദിനത്തിലെ തോല്‍വിക്ക് അയര്‍ലാന്‍ഡിനോട് കണക്കുതീര്‍ത്ത് അഫ്ഗാനിസ്താന്‍

 
ഒന്നാം ഏകദിനത്തിലെ തോല്‍വിക്ക് അയര്‍ലാന്‍ഡിനോട് കണക്കുതീര്‍ത്ത് അഫ്ഗാനിസ്താന്‍

പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 126 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് അഫ്ഗാന്‍പട സ്വന്തമാക്കിയത്. വിജയത്തോടെ രണ്ട് മല്‍സരങ്ങളുടെ ഏകദിന പരമ്പര 1-1ന് സമനിലയിലാക്കാനും അഫ്ഗാനായി. പരമ്പരയിലെ ഒന്നാം ഏകദിനത്തില്‍ അയര്‍ലാന്‍ഡ് 72 റണ്‍സിന് വെന്നിക്കൊടി നാട്ടിയിരുന്നു. ഓപ്പണറും വിക്കറ്റ്കീപ്പറുമായ മുഹമ്മദ് ഷഹ്‌സാദിന്റെ (101) തകര്‍പ്പന്‍ സെഞ്ച്വറിയാണ് രണ്ടാം ഏകദിനത്തില്‍ അഫ്ഗാന് അനായാസ ജയം നേടിക്കൊടുത്തത്.

Related Topics

Share this story