Times Kerala

‘അനുഷ്‌ക്ക നിന്റെ നായയെ അടക്കി നിര്‍ത്തിക്കോ’..;വിരാട് കോഹ്‌ലിക്ക് പിന്നാലെ നടിക്കെതിരെയും വിമര്‍ശനങ്ങള്‍

 
‘അനുഷ്‌ക്ക നിന്റെ നായയെ അടക്കി നിര്‍ത്തിക്കോ’..;വിരാട് കോഹ്‌ലിക്ക് പിന്നാലെ നടിക്കെതിരെയും വിമര്‍ശനങ്ങള്‍

ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആഹ്വാനം ചെയ്ത ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കെതിരെ സൈബർ ആക്രമണം. കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയെ ടാഗ് ചെയ്തും ഹാഷ്ടാഗ് ആരംഭിച്ചുമാണ് വിരാട് കോഹ് ലിക്കെതിരെയുള്ള ആക്രമണം. അനുഷ്‌ക്ക നിന്റെ നായയെ അടക്കി നിര്‍ത്തിക്കോ’ എന്നതിന്റെ ഹിന്ദിയിലുള്ള ക്യാംപെയ്‌നാണ് വ്യാപകമാകുന്നത്. #Anushkaയും ട്രെന്‍ഡിംഗ് ആവുന്നുണ്ട്.

കഴിഞ്ഞ ദിവസം പരിസ്ഥിതിയ്ക്ക് ദോഷകരമാകുമെന്നതിനാല്‍ ഇത്തവണത്തെ ദീപാവലി ആഘോഷങ്ങളില്‍ പടക്കങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കരുതെന്ന് വിരാട് പറഞ്ഞിരുന്നു. ഈ വീഡിയോ അദ്ദേഹം തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

വിരാടിനെയും അനുഷ്‌കയെയും ടാഗ് ചെയത് പടക്കം പൊട്ടിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്താണ് മറ്റു ചിലര്‍ പ്രതികരിച്ചിരിക്കുന്നത്. ആക്രമണം രൂക്ഷമായതോടെ വിരാടിന് പിന്തുണ പ്രഖ്യാപിച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്റ്റാന്‍ഡ് വിത്ത് വിരാട് കോഹ്‌ലി എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുകയാണ്.

Related Topics

Share this story