Times Kerala

‘രോഹിത് ഹിറ്റ്മാന്‍’ ഈ പേരിന്റെ പിറവിയെക്കുറിച്ച്  വെളിപ്പെടുത്തലുമായി താരം 

 
‘രോഹിത് ഹിറ്റ്മാന്‍’ ഈ പേരിന്റെ പിറവിയെക്കുറിച്ച്  വെളിപ്പെടുത്തലുമായി താരം 

അറ്റാക്കിങ് ശൈലി കൊണ്ടു ക്രിക്കറ്റ് പ്രേമികള്‍ അദ്ദേഹത്തിന് ഹിറ്റ്മാനെന്ന വിളിപ്പേര് നല്‍കിയത്. എന്നാല്‍ ഈ പേരിന്റെ പിറവിയെക്കുറിച്ച്  വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത്.

ഹിറ്റ്മാനെന്നു ആദ്യമായി തന്നെ വിളിച്ചത് സ്റ്റാര്‍ സ്‌പോര്‍ട്‌സ് പ്രൊഡക്ഷന്‍ ഹൗസില്‍പ്പെട്ട ഒരാളായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഹിറ്റ്മാനാണ് താങ്കളെന്ന് അയാള്‍ തന്നോടു പറഞ്ഞു. 2013ല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തില്‍ താന്‍ ആദ്യ ഡബിള്‍ സെഞ്ച്വറി നേടിയ ശേഷമായിരുന്നു ഇതെന്നും രോഹിത് വെളിപ്പെടുത്തി.

ഹിറ്റ്മാനെന്ന് പിഡി തന്നെ വിശേഷിപ്പിച്ചത് സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ തന്നെ ചില കമന്റേറ്റര്‍മാരുടെയും ശ്രദ്ധയില്‍ പെട്ടു. പിന്നീട് അവര്‍ ഈ പേരാണ് കമന്ററിയില്‍ പലപ്പോഴും ഉപയോഗിച്ചത്. ഇതോടെ ഈ പേര് ലോക മുഴുവന്‍ അറിയുകയും പിന്നീട് അത് തന്റെ വിളിപ്പേരായി മാറുകയും ചെയ്യുകയായിരുന്നുവെന്ന് രോഹിത് വിശദമാക്കി.

Related Topics

Share this story