Times Kerala

നാലാം തവണയും മുഖ്യമന്ത്രി പദത്തിലേക്ക്; നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന്

 
നാലാം തവണയും മുഖ്യമന്ത്രി പദത്തിലേക്ക്; നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന്

പാറ്റ്ന: നാലാം തവണയും ബിഹാര്‍ മുഖ്യമന്ത്രി പദത്തിലേക്ക് ജെഡിയു അദ്ധ്യക്ഷന്‍ നിതീഷ് കുമാര്‍. മുതിര്‍ന്ന ബിജെപി നേതാവ് രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ പട്‌നയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ നിതീഷ് കുമാറിനെ എന്‍ഡിഎ നിയമസഭാ കക്ഷി നേതാവായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 4.30ന് നിതീഷ് കുമാര്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി നിതീഷ് കുമാറിന്റെ പേരാണ് മുന്നോട്ടുവെച്ചത്. എന്നാല്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിന് തെരഞ്ഞെടുപ്പില്‍ 43 സീറ്റുകള്‍ മാത്രം നേടാനായുള്ളൂ. ബിജെപി 74 സീറ്റും നേടി. ആ സാഹചര്യത്തില്‍ നിതീഷ് കുമാറിന് മുഖ്യമന്ത്രി പദത്തിലേക്ക് സാധ്യതയുണ്ടോ എന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍ഡിഎ യോഗം നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുന്നതിന് പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു.

Related Topics

Share this story