Nature

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കണ്ണൂർ : കേരള ഷോപ്‌സ് ആന്റ് കമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2018-19 അധ്യയന വര്‍ഷത്തില്‍ സ്റ്റേറ്റ് സിലബസില്‍ എസ് എസ് എല്‍ സി ക്കും, പ്ലസ് ടുവിനും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഉം, സി ബി എസ് ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണും ഐ സി എസ് ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനമോ അതിലധികമോ മാര്‍ക്ക് വാങ്ങി ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ക്ഷേമനിധി അംഗത്വ രജിസ്ട്രേഷന്‍ മെമ്പര്‍ഷിപ്പ് ലൈവാണെന്നുള്ള സാക്ഷ്യപത്രം, മാര്‍ക്ക് ലിസ്റ്റിന്റെയും ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ സഹിതം ജൂലായ് അഞ്ചിന് മുമ്പായി താളിക്കാവ് അശോക ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 04972 706806

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.