Times Kerala

ടി20 ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തണം; രാഹുൽ ദ്രാവിഡ്

 
ടി20 ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തണം; രാഹുൽ ദ്രാവിഡ്

മുംബൈ: ടി20 ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡ്. ആഗോളതലത്തില്‍ 75 രാജ്യങ്ങൾ ടി 20 ക്രിക്കറ്റ് കളിക്കുന്നുണ്ട്. അതിനാൽ തന്നെ ഒളിമ്പിക്സിൽ ടി20 ക്രിക്കറ്റ് ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യുമെന്ന് ഇഎസ്‌പിഎൻ ക്രിക്ക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തില്‍ ദ്രാവിഡ് വ്യക്തമാക്കി.കുറോ രാജ്യങ്ങൾ ക്രിക്കറ്റ് കളിക്കുന്നുണ്ട്. അതിന് അതിന്റേതായ വെല്ലുവിളികളുമുണ്ട്. വിജയകരമാവണമെങ്കിൽ ആവശ്യപ്പെടുന്ന സൗകര്യങ്ങൾ ഒരുക്കണം. ക്രിക്കറ്റിന്റെ എല്ലാ തരത്തിലുള്ള വികാസത്തേയും ഞാൻ പിന്തുണയ്ക്കുന്നു. സാധ്യമാവുമെങ്കിൽ ക്രിക്കറ്റിനെ ഒളിംപിക്സിൽ ഉൾപ്പെടുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നേരത്തെ തന്നെ സജീവമാണ്. 2018ൽ ഇതുമായി ബന്ധപ്പെട്ട് ഐസിസി നടത്തിയ സർവേയോട് ഭൂരിഭാഗം അനുകൂലിക്കുകയും ചെയ്തു. എന്നാൽ ഈ ആശയത്തോട് ബിസിസിഐ യോജിച്ചില്ല.

Related Topics

Share this story