Times Kerala

ഈജിപ്തിൽ 2500 വർഷം പഴക്കമുള്ള നൂറിലേറെ ശവപ്പെട്ടികൾ പ്രദർശിപ്പിച്ചു

 
ഈജിപ്തിൽ 2500 വർഷം പഴക്കമുള്ള നൂറിലേറെ ശവപ്പെട്ടികൾ പ്രദർശിപ്പിച്ചു

ഈജിപ്തിലെ സഖാറ നെക്രോപോളിസിലെ ശ്മശാനത്തിൽ നിന്നും കണ്ടെത്തിയ 2,500 വർഷം പഴക്കമുള്ള നൂറിലധികം ശവപ്പെട്ടികൾ പ്രദർശിപ്പിച്ചു. 26ാം രാജവംശത്തിലെ ശവപ്പെട്ടികൾ മുദ്രയിട്ടതും നന്നായി ചായം പൂശിയതും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ളതുമാണെന്ന് ഈജിപ്ത് സുപ്രീം കൗൺസിൽ ഓഫ് ആന്റിക്വിറ്റീസ് സെക്രട്ടറി ജനറൽ പറഞ്ഞു. ഇതിനുമുമ്പ് കണ്ടെത്തിയ ശവപ്പെട്ടികളേക്കാൾ മികച്ച നിലയിലുള്ളവയാണ് ഇപ്പോൾ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങലിൽ ഉൾപ്പെടുത്തിയ സ്ഥലത്തു നിന്ന് ഓഗസ്റ്റിൽ 59 ശവപ്പെട്ടികൾ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് ഇനിയും കൂടുതൽ പുരാവസ്തുക്കൾ ലഭിക്കുമെന്നാണ് കരുതുന്നത്. പുതുതായി കണ്ടെത്തിയ ശവപ്പെട്ടികളും അനുബന്ധ മമ്മികളും പുരാവസ്തുക്കളും അടുത്ത വർഷം തുറക്കുന്ന ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.

Related Topics

Share this story