Times Kerala

മാതാളപ്പഴത്തിന്റെ ജ്യൂസ് കഴിക്കൂ ആരോഗ്യം കാത്തു സൂക്ഷിക്കൂ

 
മാതാളപ്പഴത്തിന്റെ ജ്യൂസ് കഴിക്കൂ ആരോഗ്യം കാത്തു സൂക്ഷിക്കൂ

മാതാളപ്പഴത്തിന്റെ ജ്യൂസ് കഴിച്ച് നമുക്ക് മാരക രോഗങ്ങളെ അകറ്റാം. ആരോഗ്യം കാത്തു സൂക്ഷിക്കാനും മാരക രോഗങ്ങള്‍ തടയാനുമുള്ള നിരവധി ഘടകങ്ങള്‍ മാതള ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്.ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ക്ലിനിക്കല്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചീത്ത കൊളസ്‌ട്രോളായ എല്‍ഡി എല്ലിന്റെ അളവ് കുറ്ക്കാനും ഇതിനു സാധിക്കുമത്രേ. ഇതുവഴി കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും കുറയ്ക്കുന്നു.കാന്‍സറിനു സാധ്യതയുള്ള മുഴകളുടെ വളര്‍ച്ച കുറയ്ക്കാനും കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കാനും മാതളജ്യൂസിനു സാധിക്കും.അനാര്‍ എന്ന പേരില്‍ നമ്മുടെ പഴക്കടകളില്‍ വില്‍പ്പനക്കെത്തുന്ന ഈ പഴം അറേബ്യന്‍ വംശജനാണ്. പക്ഷെ ഇപ്പോള്‍ ഇന്ത്യയിലും ധാരാളമായി കൃഷിചെയ്തു വരുന്നു. കുട്ടികള്‍ക്ക് ഇത് നല്‍കുക വഴി അവരുടെ ആരോഗ്യത്തെ കാത്തു സൂക്ഷിക്കാനാവും.

Related Topics

Share this story