Times Kerala

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ എവറസ്റ്റ് ഉൾപ്പെടെ രണ്ടു കൊടുമുടികൾ ആറു ദിവസത്തിനുള്ളിൽ കീഴടക്കിയ ഇന്ത്യക്കാരൻ കൗതുകമായി

 
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ എവറസ്റ്റ് ഉൾപ്പെടെ രണ്ടു കൊടുമുടികൾ ആറു ദിവസത്തിനുള്ളിൽ കീഴടക്കിയ ഇന്ത്യക്കാരൻ കൗതുകമായി

കാഠ്മണ്ഡു∙ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ എവറസ്റ്റ് ഉൾപ്പെടെ രണ്ടു കൊടുമുടികൾ ആറു ദിവസത്തിനുള്ളിൽ കീഴടക്കിയ ഇന്ത്യക്കാരൻ കൗതുകമായി. മുംബൈ സ്വദേശിയായ കേവൽ ഹിരൻ കക്ക(28) ഈ മാസം 16നാണ് 8,848 മീറ്റർ ഉയരമുള്ള എവറസ്റ്റിന്റെ നെറുകയിൽ തൊട്ടത്.ഒരാഴ്ച പിന്നിടുന്നതിനു മുൻപേ 8,526 മീറ്റർ ഉയരമുള്ള ലോസ്തെ കൊടുമുടിയും കീഴടക്കി.മേയ് 14ന് ഈ വർഷത്തെ മലകയറ്റ സീസൺ ആരംഭിച്ചതിനു തൊട്ടുപിന്നാലെയുണ്ടായ നേട്ടം പർവതാരോഹകർക്ക് ആവേശമായി.

Related Topics

Share this story