Times Kerala

തുടര്‍ച്ചയായി നാലാം തവണയും നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ തിങ്കളാഴ്ച

 
തുടര്‍ച്ചയായി നാലാം തവണയും നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ തിങ്കളാഴ്ച

പാറ്റ്‌ന: തുടര്‍ച്ചയായി നാലാം തവണയും നിതീഷ് കുമാര്‍ തന്നെ ബിഹാര്‍ മുഖ്യമന്ത്രിയാകും. ഇന്ന് പട്‌നയില്‍ ചേര്‍ന്ന എന്‍.ഡി.എ. ‌പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് നിതീഷ് കുമാറിനെ നേതാവായി തിരഞ്ഞെടുത്തത്. പുതിയ സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ട്.രാജ്‌നാഥ് സിങ്, ഭൂപേന്ദ്ര യാദവ്, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയ ബിജെപി നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് നിതീഷിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് നിതീഷ് കുമാര്‍ ഇന്ന് ഗവര്‍ണറെ കാണും. ഉപമുഖ്യമന്ത്രിയായി സുശീല്‍ കുമാര്‍ മോദി തന്നെ തുടരാനാണ് സാധ്യത. 243 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 125 സീറ്റുകള്‍ നേടിയാണ് അധികാരം നിലനിര്‍ത്തിയത്.മുന്നണി ഘടകകക്ഷികളായ ബിജെപിക്ക് 74, ജെഡിയു- 43, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, വിഐപി എന്നീ പാര്‍ട്ടികള്‍ക്ക് നാല് വീതം സീറ്റുകളാണ് ഉള്ളത്.

Related Topics

Share this story