Times Kerala

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

 

ഐ സി ഡി എസ് അഞ്ചല്‍ അഡീഷണല്‍ കുളത്തൂപ്പുഴ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള ഏരൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ അങ്കണവാടികളില്‍ ഹെല്‍പ്പര്‍മാരുടെ നിലവിലുള്ളതും ഭാവിയില്‍ വരാന്‍ സാധ്യതയുള്ള സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷിക്കാം. എസ് എസ് എല്‍ സി ജയിക്കാത്ത 46 വയസ് പൂര്‍ത്തിയാകാത്ത ഏരൂര്‍ പഞ്ചായത്തിലെ സ്ഥിരം താമസക്കാരായ യുവതികള്‍ക്ക് അപേക്ഷിക്കാം. ജാതി, വയസ്, സ്ഥിരതാമസം എന്നിവ തെളിവിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷ ആഗസ്റ്റ് അഞ്ചിനകം കുളത്തൂപ്പുഴ ഐ സി ഡി എസ് ഓഫീസില്‍ നല്‍കണം. അപേക്ഷയുടെ മാതൃക ഏരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലും അഞ്ചല്‍ അഡീഷണല്‍ കുളത്തൂപ്പുഴ ഐ സി ഡി എസ് ഓഫീസിലും ലഭിക്കും. വിശദ വിവരങ്ങള്‍ 0475-2317016 എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും.

Related Topics

Share this story