Times Kerala

ഇഷ്‌ക് ഇന്ന് ജിസിസിയിൽ പ്രദർശനത്തിന് എത്തും

 
ഇഷ്‌ക് ഇന്ന് ജിസിസിയിൽ പ്രദർശനത്തിന് എത്തും

നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇഷ്‌ക്. ചിത്രം ഇന്ന് ജിസിസിയിൽ പ്രദർശനത്തിന് എത്തും. കേരളത്തിൽ മെയ് 17-ന് പ്രദർശനത്തിന് എത്തിയ ചിത്രം നല്ല പ്രതികരണമാണ് നേടുന്നത്. കുമ്പളങ്ങി നൈറ്റിസിന് ശേഷം ഷെയിൻ നായകനായി എത്തുന്ന ചിത്രമാണ് ഇഷ്‌ക്.ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ചിത്രത്തിൽ  ആന്‍ ശീതള്‍ ആണ് നായിക. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. രതീഷ് രവിയാണ് ചിത്രത്തിന്റെ രചന, ചിത്രം നിർമിച്ചിരിക്കുന്നത് മുകേഷും, എ വി അനൂപും ചേർന്നാണ്.

Related Topics

Share this story