Nature

ജയിലിൽ നിന്നും ചെരുപ്പുകളും വിൽപ്പനക്ക്; ഫ്രീഡം വാക് ഹവായ് ചെരുപ്പുകൾ വിപണിയിൽ

തിരുവനന്തപുരം: ചപ്പാത്തിക്കും ബിരിയാണിക്കും പിന്നാലെ ജയിലിൽ നിന്നും ചെരുപ്പുകളും വിൽപ്പനയ്ക്ക്. തടവുകാർ നിർമ്മിച്ച ഫ്രീഡം വാക്ക് ഹവായ് ചെരുപ്പുകൾ വിപണിയിലെത്തി. വിപണിയിലെ മറ്റ് ചെരുപ്പുകളേക്കാൾ കുറഞ്ഞ വിലയിലാണ് ജയിൽ ചെരുപ്പുകൾ എത്തുന്നത്. 80 രൂപയാണ് ഫ്രീഡം ജയിൽ ചെരുപ്പിന്റെ വില. വില കുറവാണെങ്കിലും ഗുണമേന്മയിൽ മുന്നിലാണെന്നാണ് അധികൃതരുടെ വാദം.

ജയിൽ ഡിജിപി ഋഷിരാജ് സിംഗാണ് ഫ്രീഡം വാക്ക് ഹവായ് ചെരുപ്പുകളുടെ വിപണന ഉദ്ഘാടനം നിർവ്വഹിച്ചത്. ജയിലിലെ അന്തേവാസികൾക്ക് തൊഴിൽ പരിശീലനം നൽകാനാണ് പുതിയ പദ്ധതി അധികൃതർ ആവിഷ്‌കരിച്ചത്. 2 ലക്ഷം രൂപ ചെലവിലാണ് ചെരുപ്പ് നിർമ്മാണത്തിനുള്ള യന്ത്രങ്ങളും അസംസ്‌കൃത വസ്തുക്കളും വാങ്ങിയത്. ദിവസം 500 ചെരുപ്പുകൾ വരെ നിർമ്മിക്കാം. അഞ്ചു തടവുകാർക്കാണ് ചെരുപ്പ് നിർമ്മാണത്തിന്റെ ചുമതല. ജയിൽ അധികൃതരുടെ മേൽനോട്ടവും ഉണ്ടായിരിക്കും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.