Times Kerala

തമിഴ് ചിത്രം ചിത്രം ഗൊറില്ലയുടെ ഓഡിയോ റിലീസ് നാളെ

 
തമിഴ് ചിത്രം ചിത്രം ഗൊറില്ലയുടെ ഓഡിയോ റിലീസ് നാളെ

ജീവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗൊറില്ല. ചിത്രത്തിന്റെ ഓഡിയോ റിലീസ് നാളെ നടക്കും. നവാഗതനായ ഡോൺ സാൻഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശാലിനി പാണ്ഡെ ആണ് നായിക. ചിത്രത്തിന്റെ കഥയും, തിരക്കഥയും ഒരുക്കുന്നത് ഡോൺ സാൻഡി തന്നെയാണ്.ആർ. ബി ഗുരുദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സാം സി എസ് ആണ് സംഗീതം. എഡിറ്റർ റൂബൻ ആണ്. ചിത്രം നിർമിക്കുന്നത് വിജയ് രാഘവേന്ദ്ര ആണ്. രാധാ രവി, യോഗി ബാബു, രാജേന്ദ്രൻ, സതീഷ്, വിവേക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം മെയ് 24-ന് പ്രദർശനത്തിന് എത്തും.

Related Topics

Share this story