Times Kerala

സെക്‌സിനെക്കുറിച്ചുള്ള കൗമരപ്രായത്തിലെ ചില അബദ്ധധാരണകള്‍.!!

 
സെക്‌സിനെക്കുറിച്ചുള്ള കൗമരപ്രായത്തിലെ ചില അബദ്ധധാരണകള്‍.!!

കൗമാരപ്രായത്തിലുള്ളവരില്‍ സെക്‌സിനെക്കുറിച്ച് നിരവധി അബദ്ധധാരണകളുണ്ട്. ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവവും അടങ്ങാത്ത ആകാംഷയുമൊക്കെയാണ് അതിനു കാരണം. പൊതുവരെ കൗമാരക്കാര്‍ക്കിടയിലുണ്ടാവുന്ന അത്തരം ചില അബദ്ധ ധാരണകളെക്കുറിച്ച് പറയാം.

ലിംഗം യോനിയില്‍ പ്രവേശിക്കാത്തതുകൊണ്ട് ഗര്‍ഭിണിയാവില്ല

ലൈംഗികാവയവത്തിനു സമീപമോ അതിനുമേലോ പങ്കാളി ശുക്ലസ്ഖലനം നടത്തിയാലും ഗര്‍ഭം സംഭവിക്കാം.

ആര്‍ത്തവ സമയത്ത് ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ ഗര്‍ഭിണിയാവില്ല

ആര്‍ത്തവ സമയത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാലും ഗര്‍ഭിണിയാവാം. ബീജത്തിന് ഒരു ദിവസം മുതല്‍ ഒരാഴ്ച വരെ അയുസ്സുണ്ട്. അതിനര്‍ത്ഥം ഒരാഴ്ചയ്ക്കുള്ളില്‍ നിങ്ങളില്‍ അണ്ഡോല്പാദനം നടന്നിട്ടുണ്ടെങ്കില്‍ ഗര്‍ഭിണിയായേക്കാം. അതുകൊണ്ടുതന്നെ ആര്‍ത്തവ സമയത്തായാലും ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ നിരോധ് ഉപയോഗിക്കുന്നതാണ് സുരക്ഷിതം.

ആര്‍ത്തവ സമയത്തെ സെക്‌സ് ദോഷകരമാണ്

ആര്‍ത്തവ സമയത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഒരു തരത്തിലും ദോഷകരമല്ല. ആ സമയത്തെ ബന്ധം കൂടുതല്‍ സംതൃപ്തിനല്‍കുന്നതും ആനന്ദകരവുമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇരു പങ്കാളികള്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ ആര്‍ത്തവ സമയത്ത് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതില്‍ ഒരു പ്രശ്‌നവുമില്ല.

ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടയുടന്‍ യോനി വൃത്തിയാക്കിയാല്‍ ഗര്‍ഭിണിയാവില്ല

ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടയുടന്‍ ചൂടുവെള്ളത്തിലോ, തണുത്തവെള്ളത്തിലോ അല്ലെങ്കില്‍ ഷാമ്പുവിലോ യോനി കഴുകുന്നതുകൊണ്ട് ഗര്‍ഭധാരണം തടയാനാവില്ല. നമ്മള്‍ കണ്ണു ചിമ്മി തുറക്കുന്ന നേരം കൊണ്ട് ബീജത്തിനു അതിന്റെ ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ കഴിയും.

ആദ്യതവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഗര്‍ഭിണിയാവില്ല

ആദ്യ തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണെങ്കിലും ഗര്‍ഭിണിയാവാന്‍ സാധ്യതയുണ്ട്. കൗമാരപ്രായത്തിലാണ് ഗര്‍ഭസാധ്യത കൂടുതല്‍.

ശരീരത്തിലെ ഏറ്റവും വൃത്തികെട്ട ഭാഗം ലൈംഗികാവയവങ്ങളാണ്

ശരീരത്തിന്റെ മറ്റേതു അവയവങ്ങളെയും പോലെ തന്നെയാണ് ലൈംഗികാവയവങ്ങളും. അവ എല്ലായ്‌പ്പോഴും വൃത്തിയോടെയും ശ്രദ്ധയോടെയും സൂക്ഷിക്കണം.

സ്ത്രീകളെക്കാള്‍ പുരുഷന്മാരാണ് സെക്‌സ് ആസ്വദിക്കുന്നത്

മിക്കവര്‍ക്കും ഉള്ള അബദ്ധധാരണയാണിത്. പല പഠനങ്ങളും സ്ത്രീകള്‍ക്ക് ലൈംഗികതാല്‍പര്യം കൂടുതലാണെന്ന് തെളിയിച്ചതുമാണ്.

കന്യകയാണെങ്കില്‍ ആദ്യതവണ ബന്ധപ്പെടുമ്പോള്‍ രക്തം വരും

ആദ്യതവണ ബന്ധപ്പെടുമ്പോള്‍ രക്തം വരണമെന്നതു നിര്‍ബന്ധമില്ല. കന്യാചര്‍മ്മം പൊട്ടുമ്പോള്‍ മാത്രമാണ് രക്തം പുറത്തുവരിക. കന്യാചര്‍മ്മം മറ്റുകാരണങ്ങള്‍ കൊണ്ടും പൊട്ടാം. സെക്ലിങ്, നീന്തല്‍, തുടങ്ങി കഠിനമായ ശാരീരിക അധ്വാനങ്ങളും കന്യാ ചര്‍മ്മം പൊട്ടുന്നതിലേക്ക് നയിക്കാം.

സ്വയംഭോഗം വന്ധ്യതയ്ക്കു കാരണമാകും

കൗമാരക്കാര്‍ക്കിടയില്‍ ഏറ്റവും കൂടുതലുള്ള അബദ്ധധാരണയാണിത്. വന്ധ്യതയ്ക്കു സ്വയംഭോഗവുമായി യാതൊരു ബന്ധവുമില്ല. ആരോഗ്യകരമായ പ്രവൃത്തിയാണ് സ്വയംഭോഗം. ഇതിന് യാതൊരു പാര്‍ശ്വഫലവുമില്ല

Related Topics

Share this story