Times Kerala

ക്രാന്‍ബറിസ് കഴിക്കാം, കാന്‍സര്‍ തടയാം…

 
ക്രാന്‍ബറിസ് കഴിക്കാം, കാന്‍സര്‍ തടയാം…

ഒരു കോശമോ, ഒരു കൂട്ടം കോശങ്ങളോ ശരീരത്തിലുള്ള ജോലികള്‍ മറന്ന് സ്വയം വിഘടിച്ചു വളരുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് കാന്‍സര്‍ ഉണ്ടാകുന്നത്. ഭക്ഷണം, പിരിമുറുക്കം, കാര്‍സിനോജനുകള്‍, റേഡിയേഷന്‍ അണുപ്രസരണം, വൈറസുകള്‍, ഹോര്‍മോണുകള്‍ എന്നിവയൊക്കെ ഈ പ്രതിഭാസത്തിനു കാരണമാകാം. ഗവേഷണങ്ങള്‍ തെളിയിക്കുന്നത് 8090 വരെ കാരണം പരിസ്ഥിതിയെ അനുസരിച്ചാണ് എന്നാണ്. ഭക്ഷണവും അതിലൊന്നാണ്.എന്നാല്‍ കാന്‍സറിനെ ഇനി പേടിക്കേണ്ട. കാന്‍സറിനെ ചെറുത്തു നില്‍ക്കാനുള്ള ഒരു കേമന്‍ ഉണ്ട്. ഇത് ഒരു തരം പഴമാണ്. കഴിക്കുമ്പോള്‍ അല്പം പുളിയാണെങ്കിലും ജീവന്‍ രക്ഷാ മധുരവുമായാണ് വരവ്.ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ക്രാന്‍ബറിസ് എന്ന ഈ പഴം കാന്‍സറിനെ ചെറുത്തു നില്‍ക്കും.പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇതിലൂടെ കാന്‍സറും ഇല്ലാതാക്കാം.ക്രാന്‍ബറിസ് കഴിക്കുന്നതിലൂടെ കാന്‍സര്‍ ഇല്ലാതാക്കുമെന്ന്് പഠനം തെളിയിച്ചിട്ടുണ്ട്.എന്നാല്‍ മറ്റു ,രാജ്യങ്ങളിലൊക്കെ വര്‍ഷത്തില്‍ 16,200 പേര്‍ കാന്‍സര്‍ രോഗം മൂലം മരണമടയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ക്രാന്‍ബറിസ് കഴിക്കുന്നതിലൂടെ കാന്‍സറിനെ അകറ്റി നിര്‍ത്താമെന്ന പുതിയ പ്രത്യാശയാണ് ശാസ്ത്രം വാഗ്ദാനം ചെയ്യുന്നത്.ഇത് ദിവസേന ഒരു ഗ്ലാസ് പഴച്ചാറ് കഴിച്ചാലും കാന്‍സറിനെ ചെറുത്തു നില്‍ക്കാം. 20 ആഴ്ച തുടര്‍ച്ചയായി കഴിക്കണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇങ്ങനെ തുടര്‍ച്ചയായി കഴിച്ചാല്‍ കാന്‍സര്‍ തീര്‍ച്ചയായും ഫലം കാണുമെന്നാണ് പഠനം തെളിയിക്കുന്നത്. ഈ പഴം കാന്‍സറിനെ മാത്രമല്ല ചര്‍മ്മത്തിനും സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനും ഉത്തമമാണ്.

Related Topics

Share this story