Times Kerala

പശ്ചിമേഷ്യയിൽ യുദ്ധം ഒഴിവാക്കണം – സൗദി

 

ജിദ്ദ: പശ്ചിമേഷ്യ സംഘർഷ ഭൂമിയാക്കാനുള്ള എല്ലാ നീക്കങ്ങളും തടയുമെന്ന് സൗദി. ജിദ്ദ അൽ സലാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭയോഗം യുദ്ധം തടയുമെന്ന മുൻ പ്രഖ്യാപനം ആവര്‍ത്തിച്ചു. യുദ്ധം ഒഴിവാക്കണമെന്നതാണ് സൗദിയുടെ താല്‍പര്യമെന്ന് മന്ത്രിസഭ വ്യക്​തമാക്കി.ഇറാനെതിരായ നീക്കം അമേരിക്കയും അറബ് രാഷ്​ട്രങ്ങളും ശക്തമാക്കുന്നതിനിടെയാണ് സൗദി അറേബ്യ തങ്ങളുടെ യുദ്ധവിരുദ്ധ നിലപാട് ആവര്‍ത്തിച്ചത്.

Related Topics

Share this story