മാധ്യമങ്ങൾ വേട്ടയാടുന്നെന്ന് ദിലീപ്; ഹർജി ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി. സുപ്രീംകോടതിയിൽ കേസ് പരിഗണിക്കുന്നതിനാൽ ദിലീപിന്‍റെ ഹർജി സുപ്രീംകോടതി വിധിക്കു ശേഷം പരിഗണിക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സിബിഐ അന്വേഷണം വന്നാൽ വിചാരണ കൂടാതെ കുറ്റവിമുക്തനാകുമെന്നാ‍യിരുന്നു ദിലീപിന്‍റെ അഭിഭാഷകന്‍റെ വാദം.

പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും മാധ്യമങ്ങൾ ദിലീപിനെ വേട്ടയാടുകയാണെന്നും അദ്ദേഹം കേസിൽ ഉൾപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം ദിലീപ് കേസിൽ പ്രതിയല്ലെങ്കിലും ദിലീപ് ഒരു സെലിബ്രിറ്റി ആയതിനാൽ മാധ്യമശ്രദ്ധ സ്വാഭാവികമല്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം.

നടിയെ ആക്രമിച്ച കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതോടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

Loading...
You might also like

Comments are closed.