Times Kerala

‘ദ വയറി’നെതിരായ കേസുകള്‍ അദാനി ഗ്രൂപ്പ് പിന്‍വലിക്കും

 
‘ദ വയറി’നെതിരായ കേസുകള്‍ അദാനി ഗ്രൂപ്പ് പിന്‍വലിക്കും

അഹമ്മദാബാദ്: ഓണ്‍ലൈന്‍ മാധ്യമമായ ദ വയറിനെതിരേ നല്‍കിയ മാനനഷ്ടക്കേസുകള്‍ വ്യവസായ ഭീമന്‍മാരായ അദാനി ഗ്രൂപ്പ് പിന്‍വലിക്കാനൊരുങ്ങുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അടുപ്പമുള്ള അദാനി ഗ്രൂപ്പിന്റെ നടപടി. അടുത്തിടെ അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പ് മുഖ്യ പ്രതിപക്ഷ കക്ഷിയായാ കോണ്‍ഗ്രസിനെതിരായ എല്ലാ മാനനഷ്ടക്കേസുകളും പിന്‍വലിച്ചിരുന്നു.

രണ്ടു മാനനഷ്ടക്കേസുകളാണ് അദാനി ഗ്രൂപ്പ് ദ വയറിനെതിരേ ഫയല്‍ ചെയ്തത്. ഈ കേസുകള്‍ അദാനി ഗ്രൂപ്പ് ഉടന്‍ പിന്‍വലിക്കുമെന്നാണ് കമ്പനിയോട് അടുപ്പമുള്ള കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം.

Related Topics

Share this story