Times Kerala

ബി.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനം: 27 വരെ അപേക്ഷിക്കാം

 

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജും വയനാട് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജും (ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ മാത്രം) 2017-18 അദ്ധ്യയന വര്‍ഷത്തേക്ക് നടത്തുന്ന ബി.ടെക് സായാഹ്ന കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു. (ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ മാത്രം) ജൂലൈ 27 വൈകിട്ട് അഞ്ച് വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പ്രൊഫസര്‍, സി.ഇ.റ്റി. ഈവനിംഗ് കോഴ്‌സ് ഓഫീസില്‍ ജൂലൈ 28 അഞ്ചു മണിക്ക് മുമ്പ് എത്തിക്കണം. ജൂലൈ 31 ന് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് എട്ടിന് ക്ലാസുകള്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ക്കും പ്രോസ്‌പെക്ടസിനുമായി www.dte.kerala.gov.in, www.admissions.dte.kerala, www.cet.ac.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

Related Topics

Share this story