Times Kerala

മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുള്ള വ്യാജരേഖ കേസ്; സത്യം പുറത്തുകൊണ്ടുവരണമെന്ന് സീറോമലബാര്‍ മീഡിയാ കമ്മീഷന്‍

 
മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുള്ള വ്യാജരേഖ കേസ്; സത്യം പുറത്തുകൊണ്ടുവരണമെന്ന് സീറോമലബാര്‍ മീഡിയാ കമ്മീഷന്‍

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുള്ള വ്യാജരേഖ കേസില്‍ സത്യം പുറത്തുകൊണ്ടുവരണമെന്ന് സീറോമലബാര്‍ മീഡിയാ കമ്മീഷന്‍ ആവശ്യപ്പെട്ടു. വ്യാജരേഖയുടെ ഉറവിടവും അതിനു പിന്നിലെ ഗൂഢാലോചനയും അന്വേഷിച്ച് വ്യാജരേഖാ കേസുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങൾക്കും കൃത്യമായ മറുപടി നൽകണമെന്നും കംമീഷൻ ആവശ്യപ്പെട്ടു.സഭാധികാരികളെയും സംവിധാനങ്ങളെയും വികലമായി ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജരേഖ നിര്‍മ്മിച്ചത് എന്നാണ് യോഗത്തിന്‍റെ വിലയിരുത്തല്‍. വ്യാജരേഖ നിര്‍മ്മിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനായി കേസ് അന്വേഷണം മുന്നോട്ട് പോകണമെന്നും യോഗത്തിൽ ഏകഖണ്ഡമായി തീരുമാനിച്ചു.

Related Topics

Share this story