Times Kerala

ഷിഫ്റ്റ് ഇന്‍ ചാര്‍ജിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു

 
ഷിഫ്റ്റ് ഇന്‍ ചാര്‍ജിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു

കണ്ണൂർ ജില്ലയിലെ സംസ്ഥാന പൊതുമേഖല സ്ഥാപനത്തില്‍ ഇടിബി വിഭാഗത്തിനായി സംവരണം ചെയ്ത ഒഴിവിലേക്ക് ഷിഫ്റ്റ് ഇന്‍ ചാര്‍ജ് (വീവിങ്) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: എസ് എസ് എല്‍ സി, ടെക്‌സറ്റൈല്‍സ് ടെക്‌നോളജിയിലുള്ള ത്രിവത്സര ഡിപ്ലോമ/തത്തുല്യം, ട്രെയിനിംഗ് കാലയളവ് ഉള്‍പ്പെടെ രണ്ട് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം. പ്രായപരിധി: 2018 ജനുവരി ഒന്നിന് 18 നും 41 നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ ഏഴിന് മുമ്പായി അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍.04972 700831

Related Topics

Share this story