Times Kerala

ജസ്റ്റിസ് എ എസ് ബൊപ്പണ്ണയും അനിരുദ്ധ ബോസും സുപ്രീംകോടതിയിലേക്ക്

 
ജസ്റ്റിസ് എ എസ് ബൊപ്പണ്ണയും അനിരുദ്ധ ബോസും സുപ്രീംകോടതിയിലേക്ക്

ഡൽഹി : കേന്ദ്ര സർക്കാരിന്‍റെ എതിർപ്പുകൾ അവഗണിച്ച് ഝാർഝണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസും ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ എസ് ബൊപ്പണ്ണയും സുപ്രീം കോടതി ജഡ്ജിമാരായി ചുമതലയേൽക്കും.ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 31 ആകും.സൂര്യ കാന്ത്, ഭുഷൺ രാമകൃഷ്ണ ഗവായ്, എന്നീ ജഡ്ജിമാർക്കൊപ്പമാണ് അനിരുദ്ധ ബോസും എ എസ് ബൊപ്പണ്ണയും സുപ്രീം കോടതി ജഡ്ജിമാരുടെ പട്ടികയിലേക്ക് പുതുതായി എത്തുന്നത്. അതെ സമയം മതിയായ സീനിയോറിറ്റി ഇല്ലെന്ന് കാണിച്ച് അനിരുദ്ധ ബോസിനെയും എ എസ് ബൊപ്പണ്ണയെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താനുള്ള കൊളീജിയത്തിന്‍റെ ശുപാർശ നേരെത്തെ കേന്ദ്ര സർക്കാർ തള്ളിയിരുന്നു.എന്നാൽ സീനിയോറിറ്റിക്കല്ല മികവിനാണ് മുൻതൂക്കം നൽകേണ്ടതെന്ന നിലപാടിലുറച്ച കൊളീജിയം, അനിരുദ്ധ ബോസിനെയും എസ് ബൊപ്പണ്ണയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് വീണ്ടും ഫയൽ അയച്ചു. സുപ്രീംകോടതി കൊളീജിയം രണ്ടാമതും ഫയൽ അയക്കുന്ന സാഹചര്യങ്ങളിൽ നിയമനങ്ങൾ അംഗീകരിക്കണമെന്നതാണ് നിയമം. തന്മൂലമാണ് കേന്ദ്ര സർക്കാരിന്‍റെ എതിർപ്പ് മറികടന്ന് അനിരുദ്ധ ബോസിനും എ എസ് ബൊപ്പണ്ണയ്ക്കും സുപ്രീം കോടതി ജഡ്ജിമാരായി ചുമതലയേൽക്കാൻ അവസരം ലഭിച്ചത് .മുമ്പ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജസ്റ്റിസായി നിയമിക്കാനുള്ള കൊളീജിയത്തിന്‍റെ ശുപാർശക്കെതിരെയും കേന്ദ്ര സ‍ർക്കാർ രംഗത്തെത്തിയിരുന്നു .

Related Topics

Share this story