Times Kerala

‘മമ്മിഫിക്കേഷൻ’; അപൂർവങ്ങളിൽ അപൂർവമായ ത്യാഗധ്യാനം

 
‘മമ്മിഫിക്കേഷൻ’; അപൂർവങ്ങളിൽ അപൂർവമായ ത്യാഗധ്യാനം

ചൈനയിലെ പുരാവസ്തുഗവേഷകർ തങ്ങൾക്കു കിട്ടിയ ഒരു ബുദ്ധപ്രതിമയെ സ്കാൻ ചെയ്തു പരിശോധിച്ചപ്പോൾ ഞെട്ടിപ്പോയി.അതിനുള്ളിൽ അവർ കണ്ടെത്തിയത് പത്മാസനത്തിൽ ഇരുന്ന നിലയിൽ മരിച്ചുപോയ ഒരു ബുദ്ധഭിക്ഷുവിന്റെ അസ്ഥികൂടമാണ്.ചൈനയിലെ ബുദ്ധഭിക്ഷുക്കൾക്കിടയിൽ അപൂർവങ്ങളിൽ അപൂർവം എന്നുതന്നെ പറയാവുന്ന ഒന്നാണ് സ്വയം ‘മമ്മി’യാവുക. വളരെ ക്ലേശം നിറഞ്ഞ ശ്രമമാണ് ഇതിനു പിന്നിൽ നടത്തുക.ആദ്യത്ത ആയിരം നാൾ പാചകം ചെയ്ത ആഹാരങ്ങൾ ഉപേക്ഷിച്ച് ഫാറ്റ് പൂർണ്ണമായും ഒഴിവാക്കുന്നു. പിന്നീടുള്ള ആയിരം ദിവസം വേരുകളും മരത്തൊലിയും മാത്രമടങ്ങുന്ന ഭക്ഷണമാണ്.ആറു വർഷം ഇങ്ങനെ കഴിയുന്ന സന്യാസിയെ ഒരു ചെറിയ കല്ലറയിൽ അടക്കും. ശ്വസിക്കാനായി ഒരു ചെറിയ ട്യൂബ് ഘടിപ്പിച്ചിട്ടുണ്ടാവും. സന്യാസിയുടെ കയ്യിൽ ഒരു മണിയും ഉണ്ടാവും. കല്ലറയിൽ പത്മാസനത്തിലിരുന്ന് ആ ഭിക്ഷു, തന്റെ മരണം വരെ, മണിമുഴക്കി ധ്യാനം തുടരും. മണിയുടെ ശബ്ദം കേൾക്കാതെയായാൽ ഭിക്ഷു മരണത്തെ പുൽകി എന്ന് ഊഹിക്കണം. സമാധിയായി എന്നുറപ്പിച്ചാൽ അവർ ആ കല്ലറയെ സീൽ ചെയ്ത് ‘മമ്മിഫിക്കേഷൻ’ നടത്തും.

Related Topics

Share this story