Times Kerala

‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’യിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

 
‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’യിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

നവാഗതരായ ജിബി-ജോജു എന്നിവര്‍ രചനയും സംവിധാനവും നിർവഹിച്ച് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനാകുന്ന ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’യിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്ത് വിട്ടു. മോഹൻലാലിന്റെ ലൊക്കേഷൻ സ്റ്റിൽ ആണ് പുറത്തുവിട്ടത്.ഏറെക്കാലത്തിനു ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഹണി റോസാണ് നായികയായി എത്തുന്നത്. രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

Related Topics

Share this story