Times Kerala

കിറ്റെക്സിന്‍റെ മൊത്ത വരുമാനം 1000 കോടി കവിഞ്ഞു

 
കിറ്റെക്സിന്‍റെ മൊത്ത വരുമാനം 1000 കോടി കവിഞ്ഞു

കൊച്ചി: 2018-19 സാമ്പത്തിക വര്‍ഷത്തിൽ കിറ്റെക്സിന്‍റെ മൊത്ത വരുമാനം 1000 കോടി കവിഞ്ഞു. കിറ്റെക്സ് ഗാര്‍മെന്‍റ്സ് ലിമിറ്റഡിന്‍റെ മാത്രം വളര്‍ച്ച 12.38 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 559 കോടിയായിരുന്നു കിറ്റെക്സ് ഗാര്‍മെന്‍റ്സിന്‍റെ വരുമാനം. അറ്റാദായം 16.32 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 81.45 കോടിയിലെത്തി. കിറ്റെക്സിന്‍റെ ഓഹരി ഒന്നിന്‍റെ വരുമാനം 10.64 രൂപയില്‍ നിന്ന് 12.22 രൂപയായി വര്‍ധിച്ചു.

Related Topics

Share this story