Times Kerala

ഐപിഎൽ 13ആം സീസൺ വിജയിച്ചു മുംബൈ ഇന്ത്യൻസ്

 
ഐപിഎൽ 13ആം സീസൺ വിജയിച്ചു മുംബൈ ഇന്ത്യൻസ്

 

ഐപിഎൽ 13ആം സീസൺ കിരീടം മുംബൈ ഇന്ത്യൻസിന്. 5 വിക്കറ്റിനാണ് മുംബൈ കന്നി ഫൈനലിനെത്തിയ ഡൽഹിയെ കീഴ്പ്പെടുത്തിയത്. 157 വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 18.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു.

68 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് മുംബൈയുടെ ജയത്തിൻ്റെ സൂത്രധാരൻ. ഇഷാൻ കിഷൻ (33), ക്വിൻ്റൺ ഡികോക്ക് (20) എന്നിവരും മുംബൈ സ്കോറിലേക്ക് സംഭാവന നൽകി. ഡൽഹിക്ക് വേണ്ടി ആൻറിച് നോർക്കിയ 2 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ തുടർച്ചയായ രണ്ടാമത്തെയും ആകെ അഞ്ചാമത്തെയും കിരീടമാണ് മുംബൈ നേടിയത്.ഡികോക്കിൻ്റെ പതിവ് ആക്രമണത്തിനൊപ്പം രോഹിത് ശർമ്മയും താളം കണ്ടെത്തിയതോടെ മുംബൈ ഓവറിൽ 11 എന്ന നിരക്കിൽ സ്കോർ ചെയ്തു.

Related Topics

Share this story