Times Kerala

സൂര്യ ചിത്രം ‘എൻജികെ’യുടെ സെൻസറിങ് കഴിഞ്ഞു; ചിത്രത്തിന് യു സർട്ടിഫിക്കറ്റ്

 
സൂര്യ ചിത്രം ‘എൻജികെ’യുടെ സെൻസറിങ് കഴിഞ്ഞു; ചിത്രത്തിന് യു സർട്ടിഫിക്കറ്റ്

സൂര്യ നായകനാകുന്ന സെല്‍വരാഘവന്‍ ചിത്രം എന്‍ജികെ യുടെ സെൻസറിങ് കഴിഞ്ഞു. ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. സായ് പല്ലവി, രാകുല്‍ പ്രീത് സിങ് എന്നിവരാണ് നായികമാര്‍. നന്ദ ഗോപാല്‍ കുമരന്‍ എന്ന രാഷ്‌ട്രീയപ്രവര്‍ത്തകനായി സൂര്യ എത്തുന്ന ചിത്രം മെയ് 31 ന് പ്രദർശനത്തിനെത്തും. എസ് ആര്‍ പ്രകാശ് ബാബുവും എസ് ആര്‍ പ്രഭുവുമാണ് ഡ്രീം വാരിയേഴ്‌സ് പിക്ചേഴ്‌സിന്റെ ബാനറില്‍ എന്‍ജികെ നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം.

Related Topics

Share this story