Times Kerala

നാളെ മുതൽ ഗുരുവായൂര്‍ പാതയില്‍ തീവണ്ടികള്‍ സാധാരണനിലയില്‍ ഓടിത്തുടങ്ങും

 
നാളെ മുതൽ ഗുരുവായൂര്‍ പാതയില്‍ തീവണ്ടികള്‍ സാധാരണനിലയില്‍ ഓടിത്തുടങ്ങും

തൃശൂര്‍: പൂങ്കുന്നം റെയില്‍ പാത നവീകരണ പ്രവര്‍ത്തികളുടെ ആദ്യഘട്ടം പൂര്‍ത്തിയായി. നാളെ മുതൽ ഗുരുവായൂര്‍ പാതയില്‍ തീവണ്ടികള്‍ സാധാരണനിലയില്‍ ഓടിത്തുടങ്ങും.വൈകിയോടിയിരുന്ന 16127 ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ എക്‌സ്പ്രസ്, റദ്ദാക്കപ്പെട്ട രാവിലത്തെ 56370 എറണാകുളം – ഗുരുവായൂര്‍, ഉച്ചയ്ക്ക് ഓടിയിരുന്ന 56375 ഗുരുവായൂര്‍ – എറണാകുളം പാസഞ്ചറുകള്‍ എന്നിവ നാളെ മുതല്‍ പതിവുപോലെ സർവീസ് നടത്തും.പൂങ്കുന്നത്തിനും വടക്കാഞ്ചേരിക്കും ഇടയിലുള്ള പാതയുടെ നവീകരണപ്രവര്‍ത്തികള്‍ ജൂണ്‍ 18 വരെ തുടരും.

Related Topics

Share this story