Times Kerala

ഭക്ഷണ കഴിച്ച ശേഷം വയറുവേദന അനുഭവപ്പെടാറുണ്ടോ?

 
ഭക്ഷണ കഴിച്ച ശേഷം വയറുവേദന അനുഭവപ്പെടാറുണ്ടോ?

ഭക്ഷണം കഴിച്ച ശേഷം ഒന്ന് ഉറങ്ങാം എന്ന് വിചാരിക്കുമ്പോളാണ് വയറുവേദന അനുഭവപ്പെടുന്നത്. ഭക്ഷണശേഷമുള്ള വയറുവേദന പലരുടെയും തലവേദന തന്നെയാണ്. അതുകൊണ്ട് തന്നെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ പോലും പറ്റില്ലാത്ത അവസ്ഥയാണ്. ഇതിനുള്ള കാരങ്ങള്‍ ഇവയാണ്. ഭക്ഷണം കഴിച്ചതിന് ശേഷമുള്ള പ്രവത്തനങ്ങള്‍ ഏറ്റെടുക്കുന്നതു കുടല്‍ ആണ്. അതുകൊണ്ടു തന്നെ കുടലിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെങ്കില്‍ വയറുവേദന വരും. ദഹനം ശരിയല്ലാത്തതാണ് ഈ വയറുവേദനയുടെ പ്രധാന കാരണം.അതുപോലെ തന്നെ ഭക്ഷണശേഷം വയറിന്റെ വലതുഭാഗത്തു വേദന അനുഭവപ്പെട്ടാല്‍ കിഡ്‌നി സ്‌റ്റോണ്‍, അപ്പെന്‍ഡിക്‌സ്,അള്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കൊണ്ടാകാം. വയറിന്റെ ഇടതുഭാഗത്തു വേദന അനുഭവപ്പെടുന്നത് വയറിളക്കം, മലബന്ധം എന്നീ പ്രശ്‌നങ്ങള്‍ കൊണ്ടാകാം. ഗ്യാസ്, അസിഡിറ്റി എന്നിവയുണ്ടെങ്കില്‍ വയറുവേദന അനുഭവപ്പെടും. അള്‍സറുള്ളവര്‍ കട്ടിയുള്ള ഭക്ഷണം കഴിച്ചാല്‍ വയറുവേദന ഉണ്ടാകും.

Related Topics

Share this story