Times Kerala

ഷവോമി റെഡ്മി നോട്ട് 7 S നാളെ മുതല്‍ വില്‍പ്പനയ്ക്കെത്തും

 
ഷവോമി റെഡ്മി നോട്ട് 7 S നാളെ മുതല്‍ വില്‍പ്പനയ്ക്കെത്തും

ഷവോമി തങ്ങളുടെ പുതിയ ഫോണായ റെഡ്മി നോട്ട് 7 S ഇന്ത്യയില്‍ അവതരിപ്പിച്ചു. റെഡ്മി നോട്ട് 7 സീരിസിലെ മറ്റ് ഫോണുകളുടെ ഡിസൈന്‍ പാറ്റേണില്‍ തന്നെയാണ് റെഡ്മി നോട്ട് 7 Sഉം എത്തുന്നത്. 6.3 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന്റേത്. ഫുള്‍ എച്ച്‌ ഡി സ്ക്രീനില്‍ 2340×1080 ആണ് റെസലൂഷന്‍. സ്നാപ്ഡ്രാഗന്‍ 660 ഒക്ടാ കോര്‍ പ്രൊസസറാണ് ഫോണിന്റേത്. 48 എംപിയുടെയും 5 എംപിയുടെയും ഡ്യുവല്‍ ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത. 13 എംപിയുടേതാണ് മുന്‍ക്യാമറ. 48 എംപി റിയര്‍ ക്യാമറയോട് കൂടിയാണ് ഫോണ്‍ എത്തുന്നത്. 4000എംഎഎച്ച്‌ ബാറ്ററിയാണ് ഫോണിന്റെത്. മേയ് 23 മുതല്‍ ഫ്ലിപ്പ്കാര്‍ട്ടിലും എംഐയുടെ ഓണ്‍ലൈന്‍ ഷോപ്പിലും ഫോണ്‍ വില്‍പ്പനയ്ക്കെത്തും.

Related Topics

Share this story