Times Kerala

‘ആ’ തീരുമാനം തെറ്റല്ല; ഗാരി കേസ്റ്റണ്‍

 
‘ആ’ തീരുമാനം തെറ്റല്ല; ഗാരി കേസ്റ്റണ്‍

മുംബൈ: വെറ്ററന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തില്‍ തെറ്റൊന്നുമില്ലെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഗാരി കേസ്റ്റണ്‍. ദീര്‍ഘകാലത്തെ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് സ്റ്റെയ്ന്‍ ടീമിലേക്ക് തിരിച്ചെത്തിയത്.

എങ്കിലും സ്റ്റെയ്‌നിനെ തിരിച്ചുക്കൊണ്ടുവരാനുള്ള തീരുമാനത്തെ കേസ്റ്റണ്‍ അനുകൂലിച്ചു. ഈ തലമുറയിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളാണ് സ്റ്റെയ്ന്‍. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ധോണിയെ പോലെ അദ്ദേഹത്തിന് മാച്ച് വിന്നിങ് പ്രകടനങ്ങള്‍ പുറത്തെടുക്കാനുള്ള കരുത്തുണ്ടെന്നും കേസ്റ്റണ്‍ വ്യക്തമാക്കി.

Related Topics

Share this story