Times Kerala

തിരഞ്ഞെടുപ്പ് ഡ്യൂട്ടി, പൊലീസുകാർക്ക് മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം; മുഖ്യമന്ത്രി

 
തിരഞ്ഞെടുപ്പ് ഡ്യൂട്ടി, പൊലീസുകാർക്ക് മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട കേരളത്തില്‍നിന്നുള്ള പൊലീസുകാരുടെ മടക്കയാത്രയുടെ ദുരിതകാഴ്ച സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി കൊണ്ടുപോകുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കു മടക്കയാത്രയിലടക്കം മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദ്ദേശം നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോടും സിആര്‍പിഎഫിനോടും അദ്ദേഹം ആവശ്യപ്പെട്ടു.ബിഹാറില്‍ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട പൊലീസുകാര്‍ക്കു മടങ്ങിവരാന്‍ ബര്‍ത്തോ സീറ്റോ ഇല്ലായിരുന്നു. ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ മറ്റു യാത്രക്കാര്‍ക്കിടയില്‍ സ്വയം തിങ്ങിഞെരുങ്ങിയാണ് ഇവർ തിരിച്ചെത്തിയത്. വിശ്രമരഹിതമായ ജോലിക്കു തൊട്ടുപിന്നാലെയാണ് ഈ ദുരിത യാത്ര.

Related Topics

Share this story