Times Kerala

എവിഎം മെഷീനുകളിലെ വോട്ടെണ്ണൽ ആരംഭിച്ചുകഴിഞ്ഞാൽ പൂർത്തിയാകുന്നതുവരെ തുടരും

 
എവിഎം മെഷീനുകളിലെ വോട്ടെണ്ണൽ ആരംഭിച്ചുകഴിഞ്ഞാൽ പൂർത്തിയാകുന്നതുവരെ തുടരും

തിരുവനന്തപുരം: എവിഎം മെഷീനുകളിലെ വോട്ടെണ്ണൽ ആരംഭിച്ചുകഴിഞ്ഞാൽ പൂർത്തിയാകുന്നതുവരെ തുടരുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ. പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിയുന്നതുകാത്ത് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണൽ നിർത്തിവയ്ക്കേണ്ടതില്ല എന്നാണ് നിർദേശം ലഭിച്ചിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണൽ ആരംഭിച്ചുകഴിഞ്ഞാൽ പൂർത്തിയാകുന്നതുവരെ തുടരാൻ നിർദേശം വരണാധികാരികൾക്കു നൽകി. വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തിയായാലുടൻ വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണലും നിശ്ചിത മാർഗനിർദേശപ്രകാരം നടക്കും.

Related Topics

Share this story