Times Kerala

കുതിരയെപ്പോലെ ചാടും, ഓടും ഈ പെൺകുട്ടി ‘വേറെ ലെവൽ ആണ്’.!!

 

നോര്‍വേ: കുതിരയെപ്പോലെ ചാടുകയും ഓടുകയും ചെയ്യുന്ന പെണ്‍കുട്ടി. കുട്ടിക്കാലം മുതല്‍ നായകളെ സ്‌നേഹിച്ച ഐല ക്രിസ്‌റ്റിന്‍ എന്ന നോല്‍വേ സ്വദേശിനിയായ പെണ്‍കുട്ടിക്ക് നായകളെപ്പോലെ നാലുകാലില്‍ നടക്കാനും ചാടാനുമായിരുന്നു ഇഷ്ടം. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ ഐലയുടെ ഇഷ്ടം കുതിരകളോടായി. ഇപ്പോള്‍ കുതിരയെപ്പോലെ ചാടുകയും ഓടുകയുമൊക്കെ ചെയ്യുന്ന ഐലയുടെ വീഡിയോ ഇന്‍സ്‌റ്റഗ്രാമില്‍ വൈറലാണ്‌. പറമ്ബിലൂടെ നാലുകാലില്‍ ഓടിച്ചാടി നടക്കുന്ന ഐലനെ ‘കുതിരപ്പെണ്‍കുട്ടി’ എന്നാണ്‌ ഇന്‍സ്റ്റഗ്രാമില്‍ അറിയപ്പെടുന്നത്. ഈ വ്യത്യസ്‌തമായ ഹോബി തന്റെ നാലാമത്തെ വയസ്സില്‍ തുടങ്ങിയതാണെന്ന് ഐലന്‍ പറയുന്നു. തനിക്ക്‌ ഭ്രാന്താണെന്നൊക്കെ പലരും അഭിപ്രായപ്പെടാറുണ്ടെങ്കിലും താന്‍ അതൊന്നും കാര്യമാക്കാറില്ലെന്നും ഐലന്‍ പറയുന്നു.

Related Topics

Share this story