Times Kerala

സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു ക്രിസ് ഗെയ്ല്‍

 
സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു ക്രിസ് ഗെയ്ല്‍

കരിയറിലെ അവസാന ലോകകപ്പ് കളിക്കുന്ന ക്രിസ് ഗെയ്ല്‍ യുവ ബൗളര്‍മാരെ നേരിടുന്ന ത്രില്ലിലാണ്. എനിക്കെതിരെ പന്തെറിയാന്‍ പല ബൗളര്‍മാര്‍ക്കും ഭയമുണ്ടെന്നാണ് ഗെയ്ല്‍ പറയുന്നത്. ഗെയ്ല്‍ തുടര്‍ന്നു… ബൗളര്‍മാര്‍ക്ക് അറിയാം അവര്‍ പന്തെറിയുന്നത് ലോകത്തെ ഏറ്റവും അപകടകാരിയ ബാറ്റ്‌സ്മാനെതിരെയാണെന്ന്. എന്നാല്‍ അവര്‍ ആരും ആ സത്യം ക്യാമറയ്ക്ക് മുന്നില്‍ തുറന്ന് സമ്മതിക്കാന്‍ പോകുന്നില്ല. ക്യാമറ ഓഫ് ചെയ്ത ശേഷം അവരോട് ചോദിക്കൂ. അവര്‍ പറയും നിലവില്‍ ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ഗെയ്‌ലാണെന്ന്.

യുവ ബൗളര്‍മാരെ നേരിടുന്നത് ആസ്വദിക്കുന്നുവെന്നും ഗെയ്ല്‍ പറഞ്ഞു. ചില സമയത്ത് എനിക്ക് തോന്നാറുണ്ട് ഞാന്‍ ആത്മവിശ്വാസത്തിന്റെ നെറുകയിലാണെന്ന്. എന്നാല്‍ ലോകകപ്പ് പോലെ ഒരു ടൂര്‍ണമെന്റില്‍ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. ലോകകപ്പ് നേടുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും വിന്‍ഡീസ് ഓപ്പണര്‍ പറഞ്ഞു.

Related Topics

Share this story