Times Kerala

യുദ്ധവിമാനത്തില്‍ തകർന്നു വീഴുന്നതിനിടെ പൈലറ്റിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍; വീഡിയോ വൈറല്‍

 
യുദ്ധവിമാനത്തില്‍ തകർന്നു വീഴുന്നതിനിടെ പൈലറ്റിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍; വീഡിയോ വൈറല്‍

തകരുന്ന യുദ്ധവിമാനത്തില്‍ നിന്നും പൈലറ്റിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍. നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങാന്‍ തുടങ്ങുന്ന യുദ്ധ വിമാനത്തില്‍ നിന്നും രക്ഷപ്പെടുന്ന പൈലറ്റിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാകുന്നു. തെക്കന്‍ കാലിഫോര്‍ണിയയിലെ മാര്‍ച്ച്‌ എയര്‍ റിസര്‍വ് ബേസില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. എഫ് 16 വിമാനത്തിന്റെ സീറ്റ് എജക്റ്റ് ചെയ്‍ത് പൈലറ്റ് പാരച്യൂട്ടില്‍ പുറത്തേക്ക് രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. എയര്‍ ബേസിന് സമീപത്തെ ഹൈവേയിലൂടെ പോകുകയായിരുന്ന ഒരു വാഹനത്തിന്റെ ഡാഷ് ക്യാമിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. പൈലറ്റ് ഇജക്റ്റ് ചെയ്ത ശേഷവും പറക്കുന്ന വിമാനവും വൈമാനികന്റെ പാരച്യൂട്ട് വിടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.

Related Topics

Share this story