Times Kerala

നവോദയ: ഒമ്പതാംക്ലാസ് പ്രവേശന പരീക്ഷ ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി

 
നവോദയ: ഒമ്പതാംക്ലാസ് പ്രവേശന പരീക്ഷ ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി

തൃശൂർ: ജവഹർ നവോദയ വിദ്യാലയത്തിൽ 2021-2022 അധ്യയന വർഷം ഒമ്പതാംക്ലാസിൽ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശന പരീക്ഷയ്ക്ക് ജില്ലയിലെ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ 2020-21 അധ്യയനവർഷം എട്ടാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 2020 ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ, www.navodaya.gov.in അല്ലെങ്കിൽ www.nvsadmissionclassnine.in എന്ന വെബ്‌സൈറ്റ് വഴിയോ നവോദയ വിദ്യാലയം മായന്നൂരിലെ അഡ്മിഷൻ ഹെൽപ്‌ഡെസ്‌ക് വഴിയോ രജിസ്റ്റർ ചെയ്യാം. ഹെൽപ്‌ഡെസ്‌ക് നമ്പർ: 04884-286260, 9446951361, 8848365457,8921656245, 9249848842.

Related Topics

Share this story