Times Kerala

ജമ്മുവില്‍ സൈ​നി​ക പ​രി​ശീ​ല​ന​ത്തി​നി​ടെ സ്ഫോ​ട​നം: 8 പേ​ര്‍​ക്ക് പ​രു​ക്ക്

 
ജമ്മുവില്‍  സൈ​നി​ക പ​രി​ശീ​ല​ന​ത്തി​നി​ടെ സ്ഫോ​ട​നം: 8  പേ​ര്‍​ക്ക് പ​രു​ക്ക്

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ല്‍ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്കു സമീപം സൈ​നി​ക പ​രി​ശീ​ല​ന​ത്തി​നി​ടെയുണ്ടായ സ്ഫോ​ട​നത്തിൽ 8 പേ​ര്‍​ക്ക് പരുക്കേറ്റു . ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം നടന്നത് . പ​രു​ക്കേ​റ്റ ഒ​രു സൈ​നി​ക​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു. പൂ​ഞ്ചി​ലു​ണ്ടാ​യ ഐ​ ഇ​ഡി സ്ഫോ​ട​ന​ത്തി​ല്‍ ഒ​രു സൈ​നി​ക​ന്‍ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് ഐ​ഇ​ഡി സ്ഫോ​ട​ന​മ​ല്ലെ​ന്നും പ​രി​ശീ​ല​ന​ത്തി​നി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​മാ​ണെ​ന്നും സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ വ്യക്തമാക്കി.

Related Topics

Share this story