Nature

ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാകുക ”ആ” കളിക്കാരനെന്ന് പാക് ഇതിഹാസം

കറാച്ചി: ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ മുന്‍ നായകന്‍ എം എസ് ധോണിയാകും ഇന്ത്യയുടെ തുരുപ്പ് ചീട്ടെന്ന് മുന്‍ പാക് നായകന്‍ സഹീര്‍ അബ്ബാസ്. ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റില്‍ ധോണിയുടെ പരിയച സമ്പത്ത് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നുവെന്നും സഹീര്‍ അബ്ബാസ് പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ എം എസ് ധോണിയെന്ന പ്രതിഭാസമുണ്ട്. ഇന്ത്യന്‍ ടീമിന്റെ ബുദ്ധികേന്ദ്രമാണ് അദ്ദേഹം. കളിയെ നല്ലപോലെ മനസിലാക്കുന്ന ധോണിക്ക് രണ്ട് ലോകകപ്പ് ജയിച്ച പരിചയസമ്പത്തുമുണ്ട്. അതുകൊണ്ടുതന്നെ ധോണിയുടെ അനുഭവസമ്പത്ത് ഇന്ത്യന്‍ ടീമിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമാവും അബ്ബാസ് കൂട്ടിച്ചേർത്തു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.