Times Kerala

വെള്ളാണിക്കൽ പാറമുകൾ ഇനി ഗ്രീൻ ഡെസ്റ്റിനേഷൻ.!

 
വെള്ളാണിക്കൽ പാറമുകൾ ഇനി ഗ്രീൻ ഡെസ്റ്റിനേഷൻ.!

സാഹസികയാത്ര യാത്ര ഇഷ്ടപ്പെടുന്നവർക്ക് പോകാൻ പറ്റിയ ഒരിടമുണ്ട് തിരുവനന്തപുരത്ത്. വെള്ളാണിക്കൽ പാറമുകൾ. പ്രകൃതിഭംഗികൊണ്ട് ഏറെ അനുഗ്രഹീതമായ ഇവിടമിപ്പോൾ തലസ്ഥാനത്തെ തന്നെ ഏറ്റവുംനല്ല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി വെള്ളാണിക്കൽ പാറമുകൾ ഗ്രീൻ ഡെസ്റ്റിനേഷൻ ആക്കി മാറ്റും. ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ സർക്കാരിന്റെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുക.വെള്ളാണിക്കൽ പാറമുകൾ ഇനി ഗ്രീൻ ഡെസ്റ്റിനേഷൻ.!

പോത്തൻകോട്, മാണിക്കൽ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിപങ്കിടുന്ന മനോഹരമായ പ്രദേശമാണ് വെള്ളാണിക്കൽ പാറമുകൾ. പാറ മുകളിലെ മൂന്ന് ഏക്കറോളം വരുന്ന വിശാലമായ പ്രദേശത്ത് ഓർമ്മ തുരുത്ത് ഒരുക്കി ആണ് വെള്ളാനിക്കൽ പാറ മുകളിനെ ഗ്രീൻ ഡെസ്റ്റിനേഷൻ ആക്കുക. ഹരിത കേരളം മിഷൻ ഒപ്പം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും ഇവിടെ കൈകോർക്കുന്നു. വിവിധ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വെള്ളാണിക്കൽ പാറ മുകളിലേക്കുള്ള പ്രധാന റോഡുകൾ ആയ വേങ്ങോട് – വെള്ളാനിക്കൽ, വെഞ്ഞാറമൂട്- വെള്ളാണിക്കൽ, വെള്ളാനിക്കൽ- കോലിയക്കോട് എന്നിവയെല്ലാം പ്ലാസ്റ്റിക് രഹിതവും മാലിന്യമുക്തമാക്കാനാണ് വിനോദസഞ്ചാരവകുപ്പ് പദ്ധതി തയ്യാറാക്കുന്നത്.വെള്ളാണിക്കൽ പാറമുകൾ ഇനി ഗ്രീൻ ഡെസ്റ്റിനേഷൻ.!

ഏറെ പ്രകൃതി ഭംഗി തുളുമ്പുന്നതും അഡ്വഞ്ചർ ടൂറിസത്തിന് നിരവധി സാധ്യതകളുള്ള വിനോദസഞ്ചാര കേന്ദ്രവുമാണ് വെള്ളാണിക്കൽ പാറമുകൾ. സാഹസിക യാത്ര ചെയ്യുന്നവർക്ക് വെള്ളാണിക്കൽ ഇഷ്ടപ്പെടും എന്നതിൽ സംശയമില്ല. സംസ്ഥാനത്ത് ഉടനീളം സാഹസിക ടൂറിസത്തിന് സർക്കാർ ഏറെ പ്രോത്സാഹനം നൽകി വരികയാണ്. അതോടൊപ്പം വെള്ളാണിക്കലും വേണ്ടവിധത്തിൽ പരിപാലിച്ചാൽ തിരുവനന്തപുരത്തെ തന്നെ ഏറ്റവും നല്ല വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി വിനോദസഞ്ചാരകേന്ദ്രം മാറുമെന്നതിൽ സംശയമില്ല.

Related Topics

Share this story